ഉത്തര്‍പ്രദേശില്‍ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 43 കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 43 കാരന്‍ അറസ്റ്റില്‍. ആഗ്ര ജില്ലയിലെ എത്മാദ്പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. രാജ്വീര്‍ സിംഗ് ആണ് അറസ്റ്റിലായത്. ഇയാള്‍ വയലില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

read also:ദൂരദര്‍ശന്‍ വാര്‍ത്താവതാരക ഹേമലത സേവനം പൂര്‍ത്തീകരിച്ച് പടിയിറങ്ങി

ഡിസംബര്‍ 30 ന് 6 വയസുകാരിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വയലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അന്വേഷണത്തില്‍ കുട്ടി പ്രതിയായ രാജ്വീര്‍ സിംഗിനൊപ്പം പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പീഡിപ്പിക്കാന്‍ വേണ്ടിയാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. എന്നാല്‍ കുട്ടി ബഹളം വച്ചതോടെ പീഡനശ്രമം പരാജയപ്പെട്ടു. ഇതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിക്കുകയും വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മുഖം കല്ല് കൊണ്ട് ഇടിച്ചു ചതച്ചുവെന്നും പൊലീസ് പറയുന്നു. മൃതദേഹം പിന്നീട് വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാനാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്.

ead also:ട്രെയിനില്‍ നിന്നും ഇറങ്ങവേ കാല്‍ വഴുതി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News