പോരാട്ടത്തിന്റെ 44 വര്‍ഷങ്ങള്‍; ഇന്ന് ഡിവൈഎഫ്‌ഐ സ്ഥാപക ദിനം

ഇന്ന് ഡിവൈഎഫ്‌ഐയുടെ സ്ഥാപക ദിനം. സമാനതകളില്ലാത്ത സമരത്തിന്റെയും സഹനത്തിന്റെയും, ചരിത്രമെഴുതി ഡിവൈഎഫ്‌ഐ പിന്നിട്ടിരിക്കുന്നത് 44 വര്‍ഷങ്ങള്‍. സമര പോരാട്ടങ്ങള്‍ക്കപ്പുറം മനുഷ്യരെ ഒന്നാകെ ചേര്‍ത്തുപിടിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മറ്റ് യുവജന പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണ് ഡിവൈഎഫ്‌ഐ.

അനശ്വര രക്തസാക്ഷി ഭഗത് സിംഗിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന പഞ്ചാബിലെ ലുധിയാനയില്‍ വെച്ച് 1980 നവംബര്‍ 3നാണ് Democratic Youth Fedaration Of India അഥവാ ഡി.വൈ.എഫ്.ഐ രൂപീകരിച്ചത്. രാജ്യത്തെ മുഴുവന്‍ യുവതീ- യുവാക്കളെയും ഉള്‍ക്കൊള്ളുന്ന ഒരു യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം ഏറ്റെടുത്തുകൊണ്ടായിരുന്നു ഡി.വൈ.എഫ്.ഐയുടെ രൂപീകരണം. അക്കാലത്ത് സജീവമായിരുന്ന KSYF, സോഷ്യലിസ്റ്റ് വാലിബര്‍ സംഘം, നവ് ജവാന്‍ ഭാരത് സഭ, DYFപശ്ചിമ ബംഗാള്‍ തുടങ്ങിയ യുവജന സംഘടനകളുടെ നേതാക്കള്‍ ദില്ലിയില്‍ വെച്ച് ചേര്‍ന്ന യോഗത്തിന്റെ തീരുമാനമായാണ് DYFI രൂപീകരിക്കപ്പെട്ടത്.

ALSO READ:ദില്ലിയിൽ ഫാക്ടറി ഗോഡൗണിന് തീപിടിച്ചു, അണയ്ക്കാൻ വേണ്ടി വന്നത് 35 ഫയർ യൂണിറ്റുകൾ; ആളപായമില്ല

1980 നവംബര്‍ 1 മുതല്‍ 3 വരെ ലുധിയാനയിലായിരുന്നു DYFIയുടെ രൂപീകരണ സമ്മേളനം. അവിടുന്നിങ്ങോട്ട് ഇന്ത്യയുടെ യുവജന കരുത്തിനെ ചേര്‍ത്തുപിടിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പോരാട്ടങ്ങള്‍ക്ക് കണക്കില്ല. സാമ്രാജ്യത്വ വിരുദ്ധതയും ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളുമാണ് ഡിവൈഎഫ്‌ഐയുടെ പോരാട്ട ഇന്ധനം. 1987 ആഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐ നടത്തിയ മനുഷ്യചങ്ങല ചരിത്രത്തിലെ അവിസ്മരണീയമായൊരു ഏടായിരുന്നു.

ALSO READ:കാല്‍കിലോ ഉരുളക്കിഴങ്ങ് മോഷണം പോയി, പിന്നാലെ പൊലീസിനെ വിളിച്ചുവരുത്തി യുവാവ്

സമര പോരാട്ടങ്ങള്‍ക്കൊപ്പം തന്നെ കഷ്ടതയും പ്രയാസവും, അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന സാന്ത്വനത്തിനും ആശ്വാസത്തിനും കൂടിയാണ് ഡിവൈഎഫ്‌ഐ ഇപ്പോള്‍ നേതൃത്വം നല്‍കിയത്. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ പ്രവര്‍ത്തനം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധനേടി. ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ വരെ ഡിവൈഎഫ്‌ഐയെ പ്രശംസിച്ചു.പ്രളയകാകാലത്ത് കേരള ജനതയ്‌ക്കൊപ്പം നിന്ന് ആക്രിപെറുക്കിയാണ് ഡിവൈഎഫ്‌ഐ റീസൈക്കിള്‍ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. കേരളത്തിന്റെ ഉള്ളുലച്ച വയനാട്- മുണ്ടക്കൈ- ചൂരല്‍മാല ഉരുള്‍പൊട്ടല്‍ കാലത്തും ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും ചര്‍ച്ചയായി. യുവജനതയ്‌ക്കൊപ്പം ഒരു ജനതയുടെ ആകെ ഐക്യത്തിന്റെ സന്ദേശമാണ് ഡിവൈഎഫ്‌ഐ ഉയര്‍ത്തിപ്പിടിക്കുന്നത്. ഫാസിസത്തിന്റെ കാലത്തെ നിലയ്ക്കാത്ത പോരാട്ടങ്ങളുടെ കൊടിയുയര്‍ത്തിയാണ് ഈ പിറവിദിനത്തിലും ഡിവൈഎഫ്‌ഐ കുതിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News