വീട്ടില്‍ നിന്ന് വിളിച്ചിറക്കി 45കാരനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് ബാലരാമപുരത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്തി.ബാലരാമപുരം ആലുവിള സ്വദേശിയായ ബിജുവാണ് കൊല്ലപ്പെട്ടത്. പ്രതി കുമാര്‍ ഒളിവിലാണ്.

ALSO READ;  വേഗനിയന്ത്രണം ലംഘിച്ച് ലോക്കോപൈലറ്റുമാര്‍; കാരണം കണ്ടുപിടിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് റെയില്‍വേ

വിഒ-ബിജുവിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചുവരുത്തി പ്രതി കുമാര്‍ ചാനല്‍ കരയില്‍ വച്ചാണ് വെട്ടിയും കുത്തിയും കൊല്‍പ്പെടുത്തിയത്. മദ്യപാനത്തിനിടയിലെ തര്‍ക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇവര്‍ ഒരുമിച്ച് മദ്യപിച്ചെന്നും അവിടെ നിന്ന് പിണങ്ങി പിരിഞ്ഞെന്നുമാണ് വിവരം.

ALSO READ:ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് എംവി ഗോവിന്ദന്‍ മാസ്റ്ററും സ്പീക്കറും

ബിജുവിന്റെ കഴുത്തിനേറ്റ വെട്ടും, നെഞ്ചിലേറ്റ കുത്തുമാണ് മരണകാരണം.
നാട്ടുകാര്‍ ഓടിയെത്തുമ്പോഴും പ്രതി കുമാര്‍ ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മൃതദേഹം നെയ്യാറ്റികര ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി കുമാറിനായി തിരിച്ചി തുടരുകയാണെന്ന് ബാലരാമപുരം പോലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News