ഷങ്കറിന്റെ പടം എന്നാൽ അതൊരു ദൃശ്യവിസ്മയമാണ്. വിഎഫ്എക്‌സിന്റെ അനന്ത സാധ്യതകൾ സിനിമയിൽ മികച്ചതായി ഉപയോഗിക്കുന്ന ടെക്നിക്കലി അപ്ഡേറ്റഡായ സംവിധായകൻ എന്ന വിശേഷണം ലഭിച്ചിരുന്ന സംവിധായകനാണ് ഷങ്കർ. ഷങ്കറിലെ ക്രാഫ്റ്റ്‌സ്മാനെ നിരവധി ചിത്രങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.
ഷങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ ഗെയിം ചേഞ്ചറിലെ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ 2 വിലും നിരവധി വിമർശനങ്ങളാണ് ഷങ്കർ നേരിട്ടത്.
Also Read: ആ ഒരൊറ്റ സിനിമയായിരുന്നു എന്റെ ചിന്തകളില്‍ ഒരുപാട് മാറ്റം കൊണ്ടുവന്നത്: തമന്ന
പുതുതായി പുറത്തിറങ്ങാൻ പോകുന്ന രാംചരൺ നായകനാകുന്ന ഗെയിം ചേഞ്ചറിലെ പാട്ടിന് ട്രോൾ പൂരമാണ്. 90കളിലെ കല്യാണ ആല്‍ബങ്ങളില്‍ കാണുന്നതുപോലെയാണ് ചിത്രത്തിലെ വിഎഫ്എക്സ് എന്നാണ് വിമർശനം. ബജറ്റ് തീര്‍ന്നതിനാല്‍ ഫോട്ടോഷോപ്പ് വെച്ച് അഡ്ജസ്റ്റ് ചെയ്തതാണോ ഗാനരംഘം എന്നാണ് പലരും ചോദിക്കുന്നത്.
Also Read: ആരാധകർക്ക് ഇനി അധിക നാൾ കാത്തിരിക്കേണ്ട; പുഷ്പ 2 വിന് യു/എ സർട്ടിഫിക്കറ്റ്
റാം ചരണ്‍ മൂന്ന് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. റാം ചരണ് പുറമെ ജയറാം, സമുദ്രക്കനി, കിയാര അദ്വാനി, എസ്.ജെ. സൂര്യ, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്റെ കഥ. എസ്. തമനാണ് ചിത്രത്തിന്റെ സംഗീതം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here