യുഎഇയുടെ ദേശീയദിനാഘോഷങ്ങള്‍ക്കിടെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ സമ്മാനമായി നല്‍കി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഡിസംബര്‍ ഒന്നിനും അഞ്ചിനും ഇടയ്ക്കുള്ള ദിവസങ്ങളില്‍ ജനിച്ച കുഞ്ഞുകള്‍ക്കാണ് ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി സമ്മാനം നല്‍കിയത്. പദ്ധതിയുമായി സഹകരിച്ച 24 ആശുപത്രികളില്‍ നിന്നായി ഇക്കാലയളവിനുള്ളില്‍ പ്രസവിച്ച 450 അമ്മമാര്‍ക്ക് സമ്മാനം കൈമാറി.
ALSO READ: തെരക്കില്‍ കൂട്ടം തെറ്റി; കുഞ്ഞ് ശിവാര്‍ഥികയ്ക്ക് തുണയായത് പൊലീസ് റിസ്റ്റ്ബാന്‍ഡ്
അഞ്ചു വര്‍ഷമായി ആര്‍ടിഎ തുടരുന്ന പദ്ധതിയാണ് ഇത്. ഇക്കൂറി മൈ ബേബിസ് ഗിഫ്റ്റ് ഓണ്‍ ഈദ് അല്‍ ഇത്തിഹാദ് എന്നാണ് പേരിലാണ് പദ്ധതി നടപ്പാക്കിയത്. ഇതിനകം 2000 അമ്മമാര്‍ക്ക് ചൈല്‍ഡ് കാര്‍ സീറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു. ദുബായ് പൊലീസ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി യുനിസെഫ് എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
ALSO READ: ഫിഞ്ചാൽ ചുഴലിക്കാറ്റ്; തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം
450 free car seat gifted to newborns for UAE National Day, Dubai’s Road and Transport Authority said on Thursday. Seats were handed over to mothers who gave birth between december 1and 5 cross 24 hospitals.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here