45,801 ഒഴിവുകള്‍; കേരള നോളജ് എക്കണോമി മിഷന്‍ അപേക്ഷ ക്ഷണിച്ചു

വിവിധ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷന്‍ (KKEM) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴിവുകളാണുള്ളത്. ന്യൂസീലന്‍ഡ്, ജര്‍മനി, യു.എ.ഇ. എന്നീ രാജ്യങ്ങളിലും മുംബൈ, ദില്ലി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലുമായാണ് അവസരം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അക്കാദമിക് കൗണ്‍സിലര്‍, ഫാഷന്‍ ഡിസൈനര്‍, ഓഡിറ്റര്‍, ബ്രാഞ്ച് മാനേജര്‍, പ്രോജക്ട് കോഡിനേറ്റര്‍, എച്ച്.ആര്‍. എക്‌സിക്യുട്ടീവ്, മാര്‍ക്കറ്റിങ് മാനേജര്‍, അസോസിയേറ്റ് എന്‍ജിനിയര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, ഷെഫ്, ജര്‍മന്‍ ലാംഗ്വേജ് എക്സ്പര്‍ട്ട്, മീഡിയ കോഡിനേറ്റര്‍, കെയര്‍ ടേക്കര്‍, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, അക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി 526-ഓളം തസ്തികകളിലേക്കാണ് അപേക്ഷിക്കാനാവുക.

ALSO READ:സോനം വാങ്ചുകിന് ഐക്യദാര്‍ഢ്യം: മേധാപട്കര്‍ കസ്റ്റഡിയില്‍

ജര്‍മനിയില്‍ മെക്കട്രോണിക് ടെക്നീഷ്യന്‍, കെയര്‍ ടേക്കര്‍, സ്റ്റാഫ് നഴ്സ് തസ്തികകളിലായി 2000 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബിരുദവും ജനറല്‍ നഴ്സിങ്, ഓക്‌സിലറി നഴ്സിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കെയര്‍ ടേക്കര്‍ തസ്തികയ്ക്ക് ഡിപ്ലോമയാണ് യോഗ്യത. 1,75,000-2,50,000 രൂപ പ്രതിമാസ വരുമാനം.

ന്യൂസീലന്‍ഡില്‍ ബി.ടെക്., ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്ക് സിവില്‍ എന്‍ജിനിയറിങ്, വെല്‍ഡിങ്, സ്‌പ്രേ പെയിന്റിങ് മേഖലകളിലായി 500 ഒഴിവുകളുണ്ട്. സ്‌പ്രേ പെയിന്റിങ്, വെല്‍ഡര്‍ തസ്തികകളിലേക്ക് ഐ.ടി.ഐ. ആണ് യോഗ്യത. 1,75,000-2,50,000 രൂപയാണ് പ്രതിമാസശമ്പളം. സിവില്‍ എന്‍ജിനിയറിങ്, മേഖലയിലെ സൈറ്റ് ട്രാഫിക് മാനേജ്മെന്റ് സൂപ്പര്‍വൈസറാകാന്‍ ബിരുദവും സിവില്‍ എന്‍ജിനിയറിങ്ങുമാണ് യോഗ്യത. 1,75,000-2,50,000 രൂപയാണ് പ്രതിമാസശമ്പളം.

ALSO READ:കേരള മെഡിക്കൽ പി ജി പ്രവേശനം; ഉടൻ അപേക്ഷിക്കാം

യു.എ.ഇ.യില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ടെക്നീഷ്യന്‍, ലെയ്ത്ത് ഓപ്പറേറ്റര്‍ തുടങ്ങിയ മേഖലകളിലായാണ് അവസരം. ചില തസ്തികകളിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ: കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോര്‍ട്ടലായ ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. തസ്തികകള്‍ക്കനുസരിച്ച് അവസാനതീയതിയില്‍ മാറ്റമുണ്ട്. വിശദവിവരങ്ങള്‍ക്ക്: 0471-2737881, 0471-2737882 | knowledgemission.kerala.gov.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News