സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി കണ്ണൂർ സർവ്വകലാശാല

മണിപ്പൂരിൽ നിന്ന് സ്തോഭജനകമായ വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മണിപ്പൂർ വിദ്യാർത്ഥികൾക്ക് ആശ്രയമായി കേരളം.
മണിപ്പൂരിൽ നിന്നുള്ള 46 വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാലയിൽ പ്രവേശനം നൽകി. മണിപ്പൂരിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം നൽകും. സർട്ടിഫിക്കറ്റുകൾ അടക്കം നഷ്ടപ്പെട്ടവർക്കാണ് പഠനത്തിന് അവസരം ഒരുക്കിയത്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Also Read; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കും: മുഖ്യമന്ത്രി

മണിപ്പൂരിലെ കലാപ ബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി ആ സംസ്ഥാനത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിലാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കിയിരിക്കുന്നത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്‌സുകൾ, ബിരുദാനന്തര കോഴ്‌സുകൾ, ഡോക്ടറൽ ഗവേഷണം എന്നീ മേഖലകളിലുൾപ്പെടെ 46 മണിപ്പൂർ വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും, സർവകലാശാലയുടെ വിവിധ ക്യാംപസുകളിലുമായി പ്രവേശനം നൽകിയിട്ടുണ്ട്.

Also Read; ‘നല്ല ആണത്തമുള്ള ശിൽപം ‘ ; ടോവിനോയുടെ പോസ്റ്റിനു പിഷാരടിയുടെ കമന്റ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പാലയാട്, മങ്ങാട്ടുപറമ്പ്, പയ്യന്നൂർ, മഞ്ചേശ്വരം ക്യാമ്പസുകൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, ഇവിടെയെല്ലാം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവിധ യുജി, പിജി പ്രോഗ്രാമുകളിൽ അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ, മാനന്തവാടി മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, കാസർകോട് മുന്നാട് പീപ്പിൾസ് കോളേജ്, തളിപ്പറമ്പ് സർ സെയ്ദ് കോളേജ്, തളിപ്പറമ്പ് ഖിലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി എന്നീ കോളേജുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം നല്കിയിട്ടുണ്ട്.

Also Read; നവംബർ 18 മുതൽ ഡിസംബർ 24 വരെ നവകേരള സദസ് സംഘടിപ്പിക്കും; പിണറായി വിജയൻ

കലാപ നാളുകളിൽ സർട്ടിഫിക്കറ്റ് അടക്കം നഷ്ടപ്പെട്ടവർക്കാണ് കേരളത്തിന്റെ മത നിരപേക്ഷ മണ്ണ് പഠനാശ്രയം ഒരുക്കിയത്. മണിപ്പൂരിലവിവിധ സർവകലാശാലകളുമായി ചർച്ച നടത്തി കോഴ്സ് പൂർത്തീകരണത്തിന് മുൻപായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനാണ് ഈ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here