ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റർ ഓടും; വരുന്നു ഇലക്ട്രിക് ക്രെറ്റ

creta rv

ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റർ ഓടുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ മോഡല്‍ പ്രദര്‍ശിപ്പിച്ച് വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ജനുവരി 17 ന് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ലാകും ഇന്ത്യയിൽ ആദ്യമായി പലരുടെയും ഈ ‘ഡ്രീം’ കാർ അവതരിപ്പിക്കുക. മാരുതി സുസുക്കി ഇ വിറ്റാര, മഹീന്ദ്ര ബിഇ 6, ടാറ്റ കര്‍വ്, എംജി ഇസഡ്എസ് ഇവി, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവി എന്നിവയുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് ഹ്യുണ്ടായ് ക്രെറ്റയുടെ ഇവി പതിപ്പ് ഇറക്കുന്നത്. 25000 രൂപ കൊടുത്താൽ കാർ ബുക്ക് ചെയ്യാം.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് 51.4kWh, 42kWh ,ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്. 51.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 390 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഹ്യുണ്ടായി ക്രെറ്റ ഇവി നിരത്തുകളിലെത്തുക.

ALSO READ; ഡിസംബറിന്റെ ഡിയറസ്റ്റ് എംജി വിന്‍ഡ്‌സര്‍; തലവരമാറ്റിയ ഇവി

ഒരു മണിക്കൂറിനുള്ളില്‍ ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. 11kW കണക്റ്റഡ് വാള്‍-ബോക്‌സ് എസി ഹോം ചാര്‍ജര്‍ ഉപയോഗിച്ച്, വെറും 4 മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. 7.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ സ്പീഡിൽ കുതിക്കാൻ കഴിയുന്ന തരത്തിലാണ് എഞ്ചിൻ നിർമാണം. ഒറ്റ നോട്ടത്തില്‍ ക്രെറ്റ പെട്രോള്‍ വേര്‍ഷന് സമാനമാണ്.

എയറോഡൈനാമിക് സംവിധാനം, പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഐ-പെഡല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, കാര്‍ വേഗം കൂട്ടാനും കുറയ്ക്കാനും പൂര്‍ണ്ണമായും നിര്‍ത്താനും ഇതുവഴി ഡ്രൈവര്‍മാര്‍ക്ക് സാധിക്കും. വാഹനത്തില്‍ ഡിജിറ്റല്‍ കീ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്, പ്രീമിയം, എക്‌സലന്‍സ് എന്നി നാലു വേരിയന്റുകളിലാണ് ക്രെറ്റ് ഇവി നിരത്തില്‍ ഇറങ്ങുക. എട്ട് മോണോടോണ്‍, രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിൽ നിന്നും ഇഷ്ടമുള്ള നിറം ഉപഭോക്താവിന് തെരഞ്ഞെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News