കെനിയയില്‍ ട്രക്ക് അപകടത്തില്‍ 48 മരണം

കെനിയയില്‍ ട്രക്ക് അപകടത്തില്‍ 48 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ തിരക്കേറിയ ജംഗ്ഷനിലാണ് സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്കും കാല്‍നടയാത്രക്കാരിലേക്കും ഇടിച്ച് കയറുകയായിരുന്നു. കെറിച്ചോയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.

Also Read- പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

ഒന്നോ രണ്ടോ പേര്‍ ഇപ്പോഴും ട്രക്കിന്റെ അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പ്രാദേശിക പൊലീസ് കമാന്‍ഡര്‍ ജെഫ്രി മയക് പറഞ്ഞു. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Also read- മുണ്ടക്കയത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു

കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നതായി ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരുമായി സ്ഥലത്തെത്തിയ കെനിയന്‍ റെഡ് ക്രോസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുര്‍കോമെന്‍ ട്വിറ്ററില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News