പാലക്കാട് സ്വർണ കവർച്ച നടത്തിയ 5 അംഗ സംഘം പിടിയിൽ

പാലക്കാട് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ സ്വർണ കവർച്ച നടത്തിയ 5 അംഗ സംഘം പിടിയിൽ. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്.

ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പാലക്കാട് ജില്ലയിൽ കൊപ്പത്തിനു പുറമെ പട്ടാമ്പി, ചാലിശ്ശേരി, ഒറ്റപ്പാലം, നാട്ടുകൽ സ്റ്റേഷൻ പരിധികളിൽ സംഘം കവർച്ച നടത്തിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലും സംഘത്തിനെതിരെ കേസുകളുണ്ട്.

തിരുവനന്തപുരം സ്വദേശികളായ മണികണ്ഠൻ, നസീർ ,അനിൽദാസ് ,സബിർ, അബ്ദുൾ കലാം എന്നിവരാണ് പിടിയിലായത്. സംഘത്തിൽ നിന്ന് 61 പവൻ സ്വർണവും 2 ലക്ഷത്തി 65000 രൂപയും പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here