സിനിമയുടെ വിജയത്തിനായി തിയേറ്ററില്‍ ആടിന്റെ തലയറുത്ത് മൃഗബലി, തിരുപ്പതിയില്‍ 5 പേര്‍ അറസ്റ്റില്‍

arrest

സിനിമാ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിന്റെ തലയറുത്ത സംഭവത്തില്‍ 5 പേരെ അറസ്റ്റു ചെയ്തു. തിരുപ്പതിയില്‍ ജനുവരി 12ന് റിലീസ് ചെയ്ത ‘ദാക്കു മഹാരാജ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനു മുമ്പായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് ‘പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്’ എന്ന സംഘടന ഇമെയിലില്‍ എസ്പിക്ക് അയച്ച പരാതിയിലാണ് നടപടി.

സിനിമാ റിലീസ് ദിവസം ആടിന്റെ തലയറുത്ത് അതിന്റെ് രക്തം സിനിമയില്‍ പ്രധാന വേഷം ചെയ്ത നടന്‍ എന്‍. ബാലകൃഷ്ണയുടെ പോസ്റ്ററില്‍ പുരട്ടുകയായിരുന്നു. സംഭവത്തില്‍ ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: എൻ എം വിജയൻ ആത്മഹത്യാ പ്രേരണക്കേസ് കോൺ​ഗ്രസ് നേതാക്കൾക്ക് കർശനമായ ഉപാധികളോടെ മുൻകൂർ ജാമ്യം

പ്രശസ്ത തെലുങ്ക് നടനും ഹിന്ദുപുര്‍ എംഎല്‍എയുമായ ബാലകൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സഹോദരീഭര്‍ത്താവാണ്. ബാലകൃഷ്ണ അഭിനയിച്ച സിനിമ, സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ജനുവരി 12 നാണ് റിലീസ് ചെയ്തത്.

അന്നേ ദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് ആടിനെ ബലിയര്‍പ്പിച്ചതെന്നും പൊലീസ് പറഞ്ഞു. തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ അരിവാള്‍ എടുക്കുന്നതടക്കമുള്ള വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News