രാവിലെ എഴുന്നേറ്റയുടന്‍ ഫോണ്‍ നോക്കുന്നവരാണോ നിങ്ങള്‍? ഇത് വായിക്കാതെ പോകരുത്

ആധുനിക സാങ്കേതിക ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ നമ്മുടെ ഉറ്റ ചങ്ങാതിമാരാണ്. രാവിലെ എഴുന്നേറ്റയുടന്‍ ഫോണ്‍ നോക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ ഏറെയും. മിക്കപ്പോഴും രാവിലെ എഴുന്നേല്‍ക്കുന്നതിനായി നമ്മള്‍ അലാറം സെറ്റ് ചെയ്യുന്നത് പോലും സ്മാര്‍ട്ട് ഫോണുകളിലാണ്. അലാറം ഓഫ് ചെയ്യുന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമ്‌സ്, നോട്ടിഫിക്കേഷന്‍സ് തുടങ്ങിയവയൊക്കെ നമ്മള്‍ സ്‌ക്രോള്‍ ചെയ്യും. ഇത് ആദ്യമൊന്നും പ്രശ്‌നമായി തോന്നില്ല. അതിരാവിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ദൂഷ്യവശങ്ങള്‍ ഏറെയാണ്. എന്തൊക്കെയാണെന്ന് നോക്കാം.

ALSO READ:സ്വര്‍ണം വില്‍ക്കാന്‍ ബെസ്റ്റ് ടൈം; കുതിച്ചുയര്‍ന്ന് സ്വര്‍ണവില

– മാനസികാരോഗ്യത്തെ ബാധിക്കുന്നു

നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് പ്രഭാതങ്ങളെ നല്ല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. ഒരു ദിവസത്തെ ഏതൊക്കെ രീതിയില്‍ വിനിയോഗിക്കണമെന്ന് അതിരാവിലെ പ്ലാന്‍ ഉണ്ടാക്കാവുന്നതാണ്.

– അഡിക്ഷന് കാരണമാകുന്നു

പതിവായി എഴുന്നേറ്റയുടനെ ഫോണ്‍ നോക്കുന്നത് സക്രീന്‍ അഡിക്ഷന് കാരണമാകുന്നു. അതൊരു ശീലമായി മാറാനും സാധ്യതയുണ്ട്.

– ഉറക്കത്തെ ബാധിക്കുന്നു

ഉറക്കമുണര്‍ന്ന ഉടനെ ഫോണ്‍ നോക്കുന്നത് നമ്മുടെ സ്ലീപ്പിങ് സൈക്കിളിനെ ബാധിക്കുന്നു. സ്‌ക്രീനുകള്‍ നീലവെളിച്ചമാണ് പുറപ്പെടുവിക്കുന്നത്. മെലാറ്റൊണിന്‍ ഉത്പാദനത്തെ ഇത് സാരമായി ബാധിക്കുന്നു, അത് ഉറക്കത്തെയും കാര്യമായി ബാധിക്കും.

ALSO READ:12 മണിക്കൂര്‍ നീണ്ട കാത്തിരിപ്പ്; ഒടുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദില്ലി- കൊച്ചി വിമാനം പുറപ്പെട്ടു

– ടോയ്‌ലറ്റിലെ മലിനീകരണ സാധ്യത

നമ്മളില്‍ മിക്കവര്‍ക്കും ടോയ്‌ലറ്റുകളില്‍ ഫോണ്‍ കൊണ്ടുപോകുന്ന ശീലമുണ്ട്, എന്നാല്‍ ഇത് നല്ല ശീലമല്ല. ഫോണില്‍ ബാക്ടീരിയ പറ്റിപ്പിടിക്കാനും രോഗങ്ങള്‍ പടരാനും ഇത് കാരണമായേക്കാം.

– കാഴ്ചയെ ബാധിക്കുന്നു

അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് സ്‌ട്രെയിന്‍ നല്‍കുന്നു. ഇത് കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News