പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

fever death

പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരിയായ വിദ്യാർത്ഥിനി മരിച്ചു. നാദാപുരം വാണിമേൽ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന മബ്രോൽ വിജയന്‍റെയും കാപ്പുമ്മൽ അങ്കണവാടി വർക്കർ ശ്രീജയുടെയും മകൾ നിവേദ്യ (5) ആണ് മരിച്ചത്.

കല്ലാച്ചി ലിറ്റിൽ ഫ്ലവർ സ്കൂൾ എൽകെജി വിദ്യാർത്ഥിനിയാണ്. ഒരു മാസത്തിലേറെയായി പനിയും, ന്യുമോണിയയും ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു.

ALSO READ; വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയെന്ന പരാതി വ്യാജം; പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് പരാതിക്കാർക്കെതിരെ കേസ്

മറ്റൊരു സംഭവത്തിൽ, കണ്ണൂര്‍ പഴയങ്ങാടിയില്‍ തെങ്ങ് വീണ് പത്ത് വയസുകാരൻ മരിച്ചു. മുട്ടം കക്കാടപ്പുറം സ്വദേശി മുഹമ്മദ് നിസാലാണ് മരിച്ചത്. ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പഴയങ്ങാടി മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകനാണ് മരിച്ച നിസാല്‍.

വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നത് കാണാനായി സംഭവ സ്ഥലത്തെത്തിയതായിരുന്നു കുട്ടി . ഇതിനിടയില്‍ തെങ്ങ് മറിഞ്ഞ് നിസാലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News