രക്തസമ്മര്‍ദ്ദത്തിനും അസിഡിറ്റിയ്ക്കുമായി നമ്മള്‍ കഴിക്കുന്ന മരുന്നുകളില്‍ പലതും ഗുണനിലവാരമില്ലാത്തത് ?- സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ്റെ കണ്ടെത്തല്‍ ശ്രദ്ധേയമാകുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസിഡിറ്റി, ഉദ്ധാരണക്കുറവ് തുടങ്ങിയ അസുഖങ്ങള്‍ക്കായി വിപണിയില്‍ വിറ്റഴിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും നിലവാരമില്ലാത്തവയാണെന്ന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (cdsco) കണ്ടെത്തി. പ്രമുഖ കമ്പനികള്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ 50 ബാച്ച് മരുന്നുകളാണ് ഇത്തരത്തില്‍ നിലവാരമില്ലാത്തതായി മാസംതോറും പുറത്തിറക്കുന്ന ഡ്ര​ഗ് അലേർട്ട് ലിസ്റ്റിൽ കണ്ടെത്തിയത്.

ALSO READ: അശ്വമേധം രണ്ടാം സീസണിലെ ആദ്യ മല്‍സരാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെ?- ക്യാമറയ്ക്കു പിന്നിലെ ആ രഹസ്യം അവതാരകന്‍ ജി.എസ്. പ്രദീപ് വെളിപ്പെടുത്തുന്നു

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന പള്‍മോസില്‍, അസിഡിറ്റിക്കായി ഉപയോഗിക്കുന്ന പാന്റോസിഡ് എന്നിവയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉപയോഗിക്കുന്ന എച്ച് ടെല്‍മ, അമോക്‌സിസിലിന്‍ ആന്‍ഡ് പൊട്ടാസ്യം ക്ലാവുലനേറ്റ് ടാബ്ലെറ്റ്‌സ് എന്നിവയും ഗുണനിലവാരം കുറഞ്ഞ മരുന്നുകളാണെന്ന് പരിശോധനയില്‍ cdsco കണ്ടെത്തി. എന്നാല്‍, ഈ മരുന്നുകളൊന്നും തങ്ങള്‍ നിര്‍മിക്കുന്നവയല്ല എന്ന വാദമാണ് കമ്പനികള്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News