തിരുവനന്തപുരം ജില്ലയിലെ 50 കഥാപ്രസംഗ കലാകാരന്മാരെ ആദരിച്ച് ‘കഥ പറയുമ്പോൾ’. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഉപസമിതിയായ സംഘനാട്യയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഥാപ്രസംഗകലാകാരരുടെ കൂട്ടായ്മയാണ് ‘കഥ പറയുമ്പോൾ’ എന്ന പേരിൽ നടത്തിയത്. നാടകകൃത്ത് സൂര്യ കൃഷ്ണമൂർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സംഘനാട്യ ചെയർമാൻ ദീപു കരകുളം പരിപാടിയുടെ അധ്യക്ഷനായി.
ജില്ലാ ജോയിൻ്റ് സെക്രട്ടറി സെയ്ദ് സബർമതി കലാകാരന്മാരെ പരിചയപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് വി എൻ മുരളി, സംസ്ഥാന സെക്രട്ടറിമാരായ എ ജി ഒലീന, പി എൻ സരസമ്മ, ജില്ലാ സെക്രട്ടറി എസ് രാഹുൽ, ജില്ലാ പ്രസിഡൻ്റ് കെ ജി സൂരജ്, ജില്ലാ ട്രഷറർ ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ജോയിൻ്റ് സെക്രട്ടറി ജോസ് പൂഴനാട് തുടങ്ങിയവർ പങ്കെടുത്തു. ‘കഥാപ്രസംഗം @100: പുരോഗമന കഥാ പ്രസംഗകലയുടെ ആചാര്യൻ വി സാംബശിവൻ’ എന്ന വിഷയത്തിൽ അയിലം ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി.
എൻ വസന്തകുമാരി തിരുവനന്തപുരം പ്രധാന കഥാപ്രസംഗ ഗാനങ്ങൾ അവതരിപ്പിച്ചു. സംഘനാട്യ കൺവീനർ ബഷീർ മണക്കാട് സ്വാഗതവും സംഘനാട്യ കമ്മിറ്റി അംഗം രാമചന്ദ്രൻ വെട്ടിക്കവല നന്ദിയും പറഞ്ഞു. അനുഭവങ്ങൾ പങ്കുവയ്ക്കലും പരിപാടിയുടെ ഭാഗമായി നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here