50 എംപി ക്യാമറയും 5160 എംഎഎച്ച് ബാറ്ററിയും; കിടിലം ലുക്കുമായി ഐഖൂ നിയോ 9 സീരീസ്

ബുധനാഴ്ച ഐഖൂ നിയോ 9 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഐഖൂ നിയോ 9, ഐഖൂ നിയോ 9 പ്രോ എന്നീ രണ്ട് മോഡലുകളാണ് ചൈനയില്‍ അവതരിപ്പിച്ചത്. 16 എംപി സെല്‍ഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി, 120 വാട്ട് അതിവേഗ ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളാണ് ഈ ഫോണുകള്‍ക്കുള്ളത്. 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനും മൂന്ന് കളര്‍ ഓപ്ഷനുകളും നാല് റാം-സ്റ്റോറേജ് ഓപ്ഷനുകളും ഫോണുകള്‍ക്കുണ്ട്.

READ ALSO:കണ്ണഞ്ചിപ്പിക്കുന്ന വര്‍ണവിസ്മയം തീര്‍ത്ത് ബേപ്പൂര്‍ ഡ്രോണ്‍ ലൈറ്റ് ഷോ

കിടിലന്‍ ലുക്ക് തോന്നുന്ന രൂപകല്‍പനയിലാണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലെ ചുവപ്പ് വെള്ള നിറങ്ങള്‍ ചേര്‍ന്ന ഫോണ്‍ ഏറെ കണ്ണഞ്ചിപ്പിക്കുന്നതാണ്. ശക്തിയേറിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ചിപ്പ്സെറ്റിനൊപ്പം അഡ്രിനോ 720 ജിപിയു ആണ് ഐഖൂ നിയോയില്‍. 16 ജിബി വരെ എല്‍പിഡിഡിആര്‍5എക്സ് റാം ഫോണുകള്‍ പിന്തുണയ്ക്കും. 1 ടിബി വരെ സ്റ്റോറേജുമുണ്ട്. ഇതില്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് ആണ്.

READ ALSO:ടെസ്ല ഫാക്ടറിയില്‍ എന്‍ജിനീയറെ ആക്രമിച്ച് മുറിവേല്‍പ്പിച്ച് ‘റോബോട്ട്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News