50 പൈസ ബാക്കി നൽകിയില്ല; പോസ്റ്റ് ഓഫീസ് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി

post office compensation case

50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി. ചെന്നൈ സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിനാണ് സംഭവം. യുവാവ് രജിസ്റ്റര്‍ തപാല്‍ അയക്കാന്‍ പൊഴിച്ചല്ലൂര്‍ തപാല്‍ ഓഫീസിലെത്തിയതായിരുന്നു.

29.50 പൈസയായിരുന്നു നിരക്ക്. സാങ്കേതികത്തകരാര്‍ കാരണം യുപിഐ വഴി പണം നല്‍കാന്‍ യുവാവിനു സാധിച്ചില്ല. പകരം ഉദ്യോഗസ്ഥന് 30 രൂപ നല്‍കി. ബാക്കി 50 പൈസ ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കിയില്ല. ഇതേത്തുടര്‍ന്ന് യുവാവ് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരന് അമ്പത് പൈസ തിരികെ നൽകാനും മാനസിക പീഡനം, അന്യായമായ വ്യാപാരം, സേവനത്തിലെ പോരായ്മ എന്നിവയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകാനും ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഡിഒപിയോട് നിർദേശിച്ചു. 10,000 രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവായി 5,000 രൂപയും ഉൾപ്പെടെ 15,000 രൂപയാണ് തപാൽ വകുപ്പ് നൽകേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News