കാണാതായ സ്ത്രീയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം വികൃതമാക്കിയ നിലയിൽ; സംഭവം ജോധ്പൂരിൽ

രാജസ്ഥാനിലെ ജോധ്പൂരിൽ 50 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് ബുധനാഴ്ച അനിത ചൗധരിയുടെ മൃതദേഹം കണ്ടെത്തിയത്. പഴയ കുടുംബ സുഹൃത്താണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഒക്‌ടോബർ 27ന് ജോധ്പൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ചൗധരി ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂൺ അടച്ചു. എന്നാൽ, അന്നു രാത്രി വീട്ടിൽ എത്തിയില്ല. പിറ്റേന്ന് ഭർത്താവ് മൻമോഹൻ ചൗധരി പൊലീസിൽ പരാതി നൽകി.

Read Also: ഒഡിഷ ശിശുക്ഷേമ സമിതി ജീവനക്കാരിക്ക് അവധി നിഷേധിച്ചു; ഗർഭസ്ഥ ശിശു മരിച്ചു

ഇരയുടെ മൊബൈൽ ലൊക്കേഷനും കോൾ റെക്കോർഡുകളും സമീപത്തെ ഗുൽ മുഹമ്മദിൻ്റെ വീട്ടിലേക്കാണ് പൊലീസിനെ നയിച്ചത്. കൊല്ലപ്പെട്ടയാളുടെ സുഹൃത്താണ് ഇയാൾ. മുഹമ്മദിൻ്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ മൃതദേഹം വീടിന് പിന്നിൽ കുഴിച്ചിട്ടതാണെന്ന് സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News