കടം വാങ്ങിയ 500 രൂപ തിരികെ കൊടുത്തില്ല; സുഹൃത്തിനെ കൊലപ്പെടുത്തി പ്രതികാരം

Kottarakkara Murder

ചണ്ഡീ​ഗഡിൽ കടം വാങ്ങിയ പണം സുഹൃത്ത് തിരികെ നൽകാത്തതിൽ പ്രകോപിതനായി യുവാവ് കൂട്ടുകാരനെ കൊലപ്പെടുത്തി. ഹരിയാന ഫരീദാബാദ് സ്വദേശി സലാവുദ്ദീൻ (42) ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദിനോട് ചേർന്നുളള ഇമാമുദ്ദീൻപൂരിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇയാളുടെ സുഹൃത്തായ പവൻ ആണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. കൂലിപ്പണിക്കാരായ സലാവുദ്ദീനും പവനും കഴിഞ്ഞ കുറേ കാലങ്ങളായി സുഹൃത്തുക്കളാണ്. ഇതിനിടയിലാണ് സലാവുദ്ദീൻ 500 രൂപ പവനിൽ നിന്നും കടംവാങ്ങുന്നത്.

ALSO READ: ‘മാന്യതയോടെ സംസാരിക്കണം, ഭയ്യാ എന്ന് വിളിക്കരുത്’; വൈറലായി ബംഗളൂരുവിലെ ക്യാബ് ഡ്രൈവറുടെ ആറ് നിർദേശങ്ങൾ

എന്നാൽ ഇത് പറഞ്ഞ സമയം കഴിഞ്ഞിട്ടും തിരികെ നൽകാൻ സലാവുദ്ദീന് കഴിയാതായതോടെ ഇരുവരും തമ്മിൽ തർക്കമായി. പണം തിരികെ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് വരെ പവൻ ഭീഷണിപ്പെടുത്തിയിരുന്നതായി സലാവുദ്ദീന്റെ ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സലാവുദ്ദീന്റെ വീട്ടിലേക്ക് ബൈക്കുമായി എത്തിയ പവൻ പണം തിരികെ വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. തുടർന്നാണ് കൊലപാതകം. സംഭവത്തിൽ പവന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ചൻസ പൊലീസിൽ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News