ദില്ലിയിലെ 5000 കോടിയുടെ മയക്കുമരുന്ന് വേട്ട: മുഖ്യസൂത്രധാരന്‍ തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് ബന്ധം

ദില്ലിയില്‍ പിടികൂടിയ 5000 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ടയിലെ മുഖ്യപ്രതി തുഷാര്‍ ഗോയലിന് കോണ്‍ഗ്രസ് ബന്ധം. ദില്ലി കോണ്‍ഗ്രസിന്റെ വിവരാവകാശ സെല്‍ മുന്‍ ചെയര്‍മാനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുളള ബന്ധം വ്യക്തമാക്കുന്നു.

രാജ്യതലസ്ഥാനത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. 5000 കോടി രൂപയുടെ മയക്കുമരുന്നുവേട്ടയില്‍ മുഖ്യപ്രതിയായ തുഷാര്‍ ഗോയല്‍ കോണ്‍ഗ്രസിന്റെ അടുപ്പക്കാരന്‍. 2022 വരെ ദില്ലി പ്രാദേശിക കോണ്‍ഗ്രസിലെ വിവരാവകാശ സെല്ലിന്റെ ചെയര്‍മാനായിരുന്നു തുഷാര്‍ ഗോയല്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുളള പ്രതിയുടെ സോഷ്യല്‍ മീഡിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ALSO READ:തമ്മിലടിയും വിവാദങ്ങളും പരിഹരിക്കാനാകാതെ പാലക്കാട്ടെ ബിജെപി

സോഷ്യല്‍ മീഡിയയില്‍ ‘ഡിക്കി ഗോയല്‍’ എന്ന അപരനാമം ഉപയോഗിച്ച ഗോയല്‍, ലോക്‌സഭാ എംപി ദീപേന്ദര്‍ സിംഗ് ഹൂഡ, ഹരിയാന യൂണിറ്റ് മേധാവി ഉദയ് ഭാന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണാം. കൂടാതെ, ഹരിയാന ബിജെപി നേതാവ് അനില്‍ ജെയിന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരോടൊപ്പം പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതിന് മുമ്പുളള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളുമായുളള അടുപ്പം ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കുന്ന ഇയാളുടെ ഗോഡൗണില്‍ നിന്നാണ് 500ലധികം കിലോ മയക്കുമരുന്ന് പിടികൂടിയത്. തലസ്ഥാനത്തെ ഉന്നതര്‍ക്കും ഇവ വിതരണം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊക്കെയ്ന്‍ കയറ്റുമതിക്ക് പിന്നില്‍ ദുബായ് ആസ്ഥാനമായുള്ള ഒരു പ്രമുഖ വ്യവസായിയുടെ പങ്കാളിത്തം ഉണ്ടെന്നാണ് വിവരം. മയക്കുമരുന്ന് വിതരണത്തിനായി ഇയാള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. അതേസമയം പ്രതിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ALSO READ:മുംബൈ പിവിആറിൽ അണിയറ പ്രവർത്തകർക്കൊപ്പം ‘ബറോസ്’ ആസ്വദിച്ച് മോഹൻലാൽ, ചിത്രം റിലീസിനൊരുങ്ങിയതായി സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News