സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്‌ 501 അംഗ സ്വാഗതസംഘം

cpim

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്‌ 501 അംഗ സ്വാഗതസംഘം. ജനുവരിയിൽ പാമ്പാടിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം രൂപീകരണ യോഗം മുതിർന്ന നേതാവ് വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. ജനുവരി 2, 3, 4, 5 തീയതികളിലാണ്‌ സിപിഐഎം കോട്ടയം ജില്ലാ സമ്മേളനം നടക്കുന്നത്. ഇതിന് മുന്നോടിയായി 501 അംഗ ജനറൽ കമ്മിറ്റിയെയും, 251 അംഗ എക്‌സിക്യൂട്ടീവിനെയും വിവിധ സബ്‌ കമ്മിറ്റികളെയുമാണ് തെരഞ്ഞെടുത്തത്.

Also Read; യുഡിഎഫ്‌ സ്ഥാനാർഥി വന്നു പോയി പിന്നാലെ വയനാട്ടിൽ കോൺഗ്രസ്‌ – ലീഗ്‌ പ്രവർത്തകർ ഏറ്റുമുട്ടി

മന്ത്രി വി എൻ വാസവൻ, മുതിർന്ന നേതാക്കളായ വൈക്കം വിശ്വൻ, കെജെ തോമസ്‌, എന്നിവർ രക്ഷാധികാരികളായും പ്രവർത്തിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ കലാകായിക പരിപാടികളടക്കം വൈവിധ്യമാർന്ന അനുബന്ധ പ്രചാരണ പരിപാടികളാണ്‌ സംഘാടസമിതി സംഘടിപ്പിക്കുന്നത്. സ്വാഗതസംഘം രൂപീകരണയോഗം മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എവി റസൽ അധ്യക്ഷനായി.

Also Read; വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ്‌ നൽകിയ സംഭവത്തിൽ സർക്കാരിന്റെ വിജിലൻസ്‌ അന്വേഷണം നാളെ ആരംഭിക്കും

News summary; 501-member welcome party for CPIM Kottayam District Conference

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News