കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നോവ, കാറില്‍ 52 കിലോ സ്വര്‍ണവും 10 കോടി രൂപയും

gold

കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്നോവ കാറില്‍ 52 കിലോ സ്വര്‍ണവും 10 കോടി രൂപയും കണ്ടെത്തി. മധ്യപ്രദേശിലെ മെന്‍ഡോരിയിലെ രത്തിബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്നോവയില്‍ നിന്നുമാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്.

സ്വര്‍ണത്തിന് ഏതാണ്ട് 42 കോടി രൂപയുടെ മൂല്യമുണ്ട്. കാര്‍ പരിശോധിച്ചപ്പോള്‍ അകത്ത് ഏഴ് ബാഗുകള്‍ ഉമ്ടായിരുന്നു. ഇതു തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണവും പണക്കെട്ടുകളും കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Also Read : കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി സര്‍ക്കാര്‍; എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും ആരോപണം

ഭോപ്പാല്‍ പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്. ഭോപ്പാലില്‍ താമസിക്കുന്ന ഗ്വാളിയോര്‍ സ്വദേശിയായ ചേതന്‍ സിങിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

ഉപേക്ഷിക്കപ്പെട്ട കാര്‍ കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസും ആദായ നികുതി വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയത്.

വനമേഖലയില്‍ ഏറെ നാളായി പാര്‍ക്ക് ചെയ്തിരുന്ന അവകാശികളില്ലാത്ത ടൊയോട്ട ഇന്നോവ ക്രിസ്റ്റയെക്കുറിച്ച് റാത്തിബാദ് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. ചില ബാഗുകള്‍ വാഹനത്തിന് പുറത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News