മണിപ്പൂർ സംഘർഷത്തിൽ 54 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാല്‍ നെഹ്റു മെഡിക്കല്‍ സയൻസ് എന്നീ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നും റിപ്പോര്‍ട്ട്.
സംഘർഷ മേഖലകളില്‍ സൈന്യത്തിന്‍റെ കാവല്‍ തുടരുകയാണ്. അതിനിടെ മണിപ്പൂർ കലാപത്തിൽ ആശങ്ക അറിയിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ രംഗത്തുവന്നു. ക്രൈസ്തവർക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതെന്ന് സിബിസിഐയും പറഞ്ഞു. നിരവധി വീടുകളും പള്ളികളും അഗ്നിക്കിരയാക്കിയെന്നും ജനങ്ങൾ പലായനം ചെയ്തുവെന്നും സിബിസിഐ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here