ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ചെറുതുരുത്തി വള്ളത്തോൾ നഗർ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ പതിനഞ്ചാം പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ 55 വയസ്സുള്ള രവി എന്ന ആളാണ് മരണപ്പെട്ടത്. റെയിൽവേ ട്രാക്കിന് സമീപം ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ട്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മറ്റൊരു സംഭവത്തിൽ, പത്തനംതിട്ട ഓമല്ലൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ ആര്യ ഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ശരൺ, ഏബല്‍ എന്നീവരാണ് മരിച്ചത്.
ട്യൂഷൻ സെന്റർ സംഘടിപ്പിച്ച കായിക പരിപാടിക്ക് ശേഷം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. 5 വിദ്യാർത്ഥികളാണ് ആറ്റിൽ ഇറങ്ങിയത്. ഇതിൽ ശരണും ഏബലും ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ മറ്റ് വിദ്യാർത്ഥികൾ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് സ്ക്യൂബ ടീമെത്തി വിദ്യാർത്ഥികളെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here