കാസര്‍കോഡ് 59കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടി. ദമ്പതികള്‍ ഉള്‍പ്പെടെ 7 പേരെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശിയില്‍ നിന്ന് 5 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ മീത്തല്‍ മാങ്ങാട് സ്വദേശി ദില്‍ഷാദ്, ഷിറി ബാഗിലു സ്വദേശി സിദ്ധിഖ്, ദമ്പതികളായ കോഴിക്കോട് പെരുമണ്ണയിലെ ഫൈസല്‍, റുബീന, മീത്തല്‍ മാങ്ങാട് സ്വദേശി റഫീഖ്, ബംബ്രാണ സ്വദേശി മിസ് രിയ എന്നിവരെയാണ് മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ:അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻമന്ത്രി കെ ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി
പെരിയയില്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെന്ന് പറഞ്ഞ് ഫോണ്‍ വഴി 59കാരനുമായി റുബീന ബന്ധം സ്ഥാപിച്ചു. ലാപ്‌ടോപ് വേണമെന്ന് റുബീന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാങ്ങി നല്‍കാനായി ആദ്യം കാസര്‍കോഡും പിന്നീട് കുറഞ്ഞ വിലയില്‍ കിട്ടുമെന്ന് പറഞ്ഞ് മംഗലാപുരത്തുമെത്തി. ഇവിടെ നിന്ന് തന്ത്രപൂര്‍വ്വം മുറിയിലെത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് സംഘത്തിലെ മറ്റുള്ളവരെത്തി തട്ടിക്കൊണ്ടുപ്പോയി പടന്നക്കാട് കരുവളത്തെ വീട്ടിലെത്തിച്ച് ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കണമെങ്കില്‍ 50 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഒടുവില്‍ 36 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു.
10000 രൂപ ഗൂഗിള്‍ പേ വഴിയും 4 ലക്ഷത്തി 90000 രൂപ പണമായും സംഘം കൈപ്പറ്റി. തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഉദുമ സ്വദേശി മേല്‍പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അവശേഷിക്കുന്ന 31 ലക്ഷം രൂപ കൈമാറാനെന്ന പേരില്‍ ദില്‍ഷാദിനെയും സിദ്ധിഖിനെയും മേല്‍പറമ്പിലേക്ക് വിളിച്ചുവരുത്തി വാഹനം വളഞ്ഞ് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ദില്‍ഷാദ് ചെറുവത്തൂരില്‍ വ്യാപാര സ്ഥാപനം നടത്തുമ്പോഴാണ് അവിടെ പാചക തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഫൈസലുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട് ഉദുമ സ്വദേശിയുടെ നമ്പര്‍ സംഘടിപ്പിച്ച് റുബീന ബന്ധം സ്ഥാപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ALSO READ:തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍: ജില്ലകളില്‍ പര്യടനം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here