5ജി വേഗതയില്‍ റെക്കോര്‍ഡ് നേട്ടം ; ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ

ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി 5ജി നെറ്റ്‌വര്‍ക്ക് വേഗതയില്‍ മൂന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 75 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയെന്നാണ് സ്പീഡ് ടെസ്റ്റ് സൈറ്റായ ഊക്ക്‌ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ ഇന്ത്യ പത്താം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ആദ്യ സ്ഥാനങ്ങളില്‍ യുഎഇയും ദക്ഷിണ കൊറിയയുമാണ് പട്ടികയില്‍. ഇവര്‍ക്ക് പിന്നിലായി മലേഷ്യ, ഖത്തര്‍, ബ്രസീല്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കുവൈത്ത്, മക്കാവു,സിംഗപ്പൂര്‍ എന്നിവരും സ്ഥാനം പിടിച്ചിട്ടുണ്ട്.

ALSO READ: ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി സാങ്കേതികവിദ്യകള്‍ ലോകത്തെ മാറ്റിമറിക്കാനൊരുങ്ങുകയാണ്. അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് 5ജി. ഇപ്പോള്‍ ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ 5ജിയില്‍ വന്‍തുക ചെലവഴിച്ച് ഗവേഷണങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ്. വേഗത കൂടിയ 5 ജി ഇന്റര്‍നെറ്റ് നിലവിലെ മൊബൈല്‍ ടവറുകളുടേത് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചല്ല സ്ഥാപിക്കുന്നത്. പുതിയ ടവറുകളുടെ പ്രസാരണം ഒരു മേഖലയില്‍ മാത്രമായിരിക്കും. 4ജിയെ അപേക്ഷിച്ച് ചെറിയ തരംഗദൈര്‍ഘ്യവും വലിയ ഫ്രീക്വന്‍സിയുമുള്ള തരംഗങ്ങളാണു 5ജിയില്‍. 24 മുതല്‍ 90 ജിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ALSO READ: കോഴിക്കോട് ജില്ലയുടെ സൗന്ദര്യവത്‌കരണത്തിനൊരുങ്ങി ടൂറിസം വകുപ്പ്

നിരവധി 5ജി ടവറുകളാണ് ഒരു മേഖലയില്‍ സ്ഥാപിക്കേണ്ടി വരിക. ഇതിനിടയില്‍ 5ജിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളില്‍ പലതും യാതൊരു അടിസ്ഥാനവുമില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News