വാമനപുരം ആറ്റില്‍ അഞ്ചാംക്ലാസ്സുകാരന്‍ മുങ്ങി മരിച്ചു

Vamanapuram

ആറ്റിങ്ങല്‍: വാമനപുരം ആറ്റില്‍ ഇടയാവണത്ത് അവനവഞ്ചേരി ഗവ എച്ച് എസിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നഗരൂര്‍ വെള്ളംകൊള്ളി ശിവകൃപ വീട്ടില്‍ നിന്നും ആറ്റിങ്ങല്‍ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍ – അനു ദമ്പതിമാരുടെ മൂത്തമകന്‍ ശിവനന്ദനാണ് (10) മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. കൂട്ടുകാരനുമൊത്ത് വാമനപുരം ആറ് കാണാനെത്തിയതായിരുന്നു ശിവനന്ദൻ. ആറ്റുതീരത്തെത്തിയ ശിവനന്ദന്‍ വസ്ത്രങ്ങളഴിച്ചുവച്ച് ആറ്റിലിറങ്ങിനോക്കിയപ്പോള്‍ ചെളിയില്‍ പുതഞ്ഞുപോകുകയായരുന്നു.

Also Read: തലമുറകൾ ചങ്കു പൊട്ടി വിളിക്കുന്ന മുദ്രാവാക്യം..! ഇൻക്വിലാബ് സിന്ദാബാദ്…; സി ദാവൂദ് നിങ്ങൾക്കുമുമ്പിൽ എല്ലാവരും പഞ്ചപുച്ഛമടക്കി നിൽക്കില്ല ഇതാ ഒരു മറുപടി

ചളിയിൽ പുതഞ്ഞുപോയ തനിക്ക് കയറാന്‍ പറ്റുന്നില്ലെന്ന് ശിവനന്ദൻ പറഞ്ഞത് കേട്ട് കൂടെ എത്തിയ കൂട്ടുകാരനായ വിവേക് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവേക് പരിസരത്തുണ്ടായിരുന്ന നാട്ടുകാരെ കൂട്ടുകാരൻ ആറ്റിൽ വീണ വിവരം അറിയിച്ചു.

Also Read: അരുവിക്കര ഡാമില്‍ എക്കലും ചെളിയും നീക്കം ചെയ്യുന്ന ഡീസില്‍റ്റേഷന്‍ പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

അവരെത്തിയപ്പോഴേക്കും ശിവനന്ദന്‍ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. കുട്ടിയെ രക്ഷിക്കാനായി നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആറ്റിങ്ങല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News