കൊടുംക്രൂരത; ദില്ലിയില്‍ അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ദില്ലിയില്‍ 10 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം തലയ്ക്കടിച്ചു കൊന്നു. നരേലിയിലാണ് സംഭവം. അയല്‍വാസികളായ രാഹുല്‍, ദേവ്ദത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കുട്ടിയെ കാണാതായത്. വീട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തി.

ALSO READ:മാവേലിക്കരയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇളകിവീണ് രണ്ടുപേര്‍ മരിച്ചു

തലയും മുഖവും കല്ലുകൊണ്ടടിച്ച് തിരിച്ചറിയാനാവാത്ത നിലയില്‍ ആക്കിയിരുന്നു. പ്രദേശവാസികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി രാഹുലിനെ പൊലീസ് പിടികൂടിയത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. രാഹുലിന്റെ മൊഴിപ്രകാരമാണ് കൂട്ടുപ്രതി ദേവ്ദത്തും പിടിയിലായത്. ഇരുവര്‍ക്കുമെതിരെ പീഡനം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ALSO READ:കാഞ്ഞങ്ങാട് ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്ന് ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; അന്വേഷണം ഊര്‍ജിതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News