മാതാപിതാക്കളുടെ അഴുകിയ മൃതശരീരത്തിന് സമീപം ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി

മാതാപിതാക്കളുടെ അഴുകിയ മൃതദേഹത്തിന് സമീപം നവജാത ശിശുവിനെ ജീവനോടെ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടത്.

Also Read- സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ നൈലയും ലിയോയും; തിരുപ്പതിയിൽ നിന്നെത്തിച്ച സിംഹങ്ങൾക്ക് പേരിട്ടു

ഉത്തര്‍പ്രദേശിലെ സഹാരണ്‍പുര്‍ സ്വദേശികളായ കാഷിഫ് (25) ഭാര്യ അനം (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡെറാഡൂണില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. കാഷിഫ് ക്രെയിന്‍ ഓപ്പറേറ്റര്‍ ആയിരുന്നു. അനം വീട്ടമ്മയും. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ജൂണ്‍ എട്ടിനാണ് കുഞ്ഞ് ജനിക്കുന്നത്. ദമ്പതികള്‍ മൂന്ന് ദിവസം മുന്‍പ് ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ നിഗമനം.

മാതാപിതാക്കളുടെ അഴുകിത്തുടങ്ങിയ ശരീരത്തിനൊപ്പം ആറു ദിവസം പ്രായമുള്ള ആണ്‍കുട്ടി ഭക്ഷണവും വെള്ളവും ലഭിക്കാതെ കഴിയുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നിര്‍ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നുവെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുറച്ചുദിവസം കൂടി കുഞ്ഞിന് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read- സ്‌കൂട്ടറിനു പിന്നില്‍ നിന്ന് വീണ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു

സഹാരണ്‍പുരിലെ ഒരാളില്‍നിന്ന് കാഷിഫ് അഞ്ച് ലക്ഷം രൂപ കടംവാങ്ങിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു. ”ഈ ആഴ്ച പണം തിരികെ നല്‍കേണ്ടതായിരുന്നു. ജൂണ്‍ 10ന് രാത്രിയാണ് ആത്മഹത്യയെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News