കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ വ്യാപാര കപ്പല്‍ മറിഞ്ഞ് ആറ് ജീവനക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ വ്യാപാര കപ്പല്‍ മറിഞ്ഞ് ആറ് ജീവനക്കാര്‍ മരിച്ചതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് തീരത്ത് നിന്നകലെ ഞായറാഴ്ചയാണ് അപകടം നടന്നത്. ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍ എന്ന കപ്പലാണ് അപകടത്തില്‍പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമെ, ഇറാനില്‍ നിന്നുള്ളവരും കപ്പലില്‍ ജീവനക്കാരായി ഉണ്ടായിരുന്നു.

ALSO READ:‘സത്യം തെളിയുക തന്നെ ചെയ്യും’; മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി എം മുകേഷ്

ഇറാന്‍, കുവൈറ്റ് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇറാന്റെ തുറമുഖ, മാരിടൈം നാവിഗേഷന്‍ അതോറിറ്റി മേധാവി നാസര്‍ പസാന്ദേയാണ് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരും അപകടത്തില്‍ മരിച്ച കാര്യം സ്ഥിരീകരിച്ചതായും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ALSO READ:മലപ്പുറത്ത് സ്‌കൂട്ടറില്‍ കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News