ശ്രീനഗറില്‍ പത്തുവര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാവാതെ ഒരു പാലം, ഈ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ നഷ്ടമായത് ആറു ജീവനുകളാണ്. ചൊവ്വാഴ്ച രാവിലെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞാണ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചത്. മാത്രമല്ല വള്ളം അക്കരെയെത്താനായി കെട്ടിയിട്ടിരുന്ന കയറും പൊട്ടിയത് അപകടത്തിന്റെ ആഴം കൂട്ടി.
ALSO READ: ‘യുഡിഎഫിൻ്റെ അപവാദ പ്രചാരണം തോൽവി ഭയന്ന്’: എളമരം കരീം
രാവിലെ കുട്ടികളെ സ്‌കൂളിലാക്കാനായി തോണിയില്‍ കയറിയതാണ് ഇരട്ടകുട്ടികളായ തന്‍വീറിന്റെയും മുസമില്‍ അഹമ്മദിന്റെയും ഒപ്പം അവരുടെ അമ്മയും. രാവിലെ 7.30ന് നടന്ന അപകടത്തില്‍ ഇവര്‍ മൂന്നു പേരും ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കുട്ടികളുടെ സ്‌കൂള്‍ ബാഗുകള്‍ കിലോമീറ്ററുകള്‍ അകലെ ചാത്താബാലില്‍ നിന്നാണ് കണ്ടെത്തിയത്.
മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 15 പേരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 7 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറു പേര്‍ ചികിത്സയിലാണ്.
2013ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്റെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 2014ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് നിര്‍മാണം തടസപ്പെട്ടിരുന്നു. പിന്നീട് സര്‍ക്കാര്‍ മാറിയെങ്കിലും നിര്‍മാണം പുരോഗമിച്ചില്ല. ഝലം കരകവിഞ്ഞ് ഒഴുകുമ്പോഴും കുട്ടികളുമായി തോണിയില്‍ യാത്ര ചെയ്യാന്‍ ഇവിടുത്തെ കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. വര്‍ഷങ്ങളായി ഇപ്പോഴും നിര്‍മാണത്തിലിരിക്കുന്ന നിരവധി പാലങ്ങള്‍ ഝലത്തിന് കുറുകെയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here