തൃശൂരിൽ കാറും ബസും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

accident

കുന്നംകുളത്ത് പെരുമ്പിലാവ് കൊരട്ടിക്കര പള്ളിക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന 4 പേർക്കും ബസ്സിലുണ്ടായിരുന്ന 2 പേർക്കും പരിക്കേറ്റു. കണ്ടാണശ്ശേരി സ്വദേശികളായ 32 വയസ്സുള്ള വിഷ്ണു, 24 വയസ്സുള്ള മഞ്ജു, നാലര വയസ്സുള്ള അശ്വിത, 55 വയസ്സുള്ള ബിന്ദു എന്നിവർക്കും ബസ് യാത്രക്കാരായ 2 പേർക്കുമാണ് പരിക്കേറ്റത്. ഇതിൽ മഞ്ജുവിന്റെയും അശ്വതയുടെയും ബിന്ദുവിന്റെയും പരിക്ക് ഗുരുതരമാണ്.

ALSO READ; തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്ക്; അന്താരാഷ്ട്ര അംഗീകാരത്തിന്‍റെ നിറവിൽ തലസ്ഥാനം

ഇന്ന് രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. തൃശ്ശൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോയിരുന്ന ദുർഗ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. ബസിൻ്റെ മുൻവശവും ഭാഗികമായി തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

NEWS SUMMERY: Six injured in car-bus collision at Thrissur. Three of them are in critical condition

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here