എല്‍പിജി സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; യുപിയില്‍ കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

cylinder-blast-uttar-pradesh

പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് തകർന്ന് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സിക്കന്ദ്രബാദിലെ ആശാപുരി കോളനിയിൽ രാത്രി ഒമ്പത് മണിയോടെ നടന്ന സംഭവത്തിൽ അഞ്ചു കുട്ടികളടക്കം എട്ടു പേർക്ക് പരിക്കേറ്റു.

ദേവതി ഹിവ്ജ, റിയാസുദ്ദീൻ, ഭാര്യ റുക്സാന, മക്കളായ സൽമാൻ, ആസ് മുഹമ്മദ്, മകൾ തമന്ന എന്നിവരാണ് മരിച്ചത്. സിലിൻഡർ പൊട്ടിത്തെറിച്ചതിൻ്റെ ശക്തിയിൽ വീടിൻ്റെ ഇഷ്ടികയും ലിൻ്റലും ദൂരേക്ക് തെറിച്ചുപോയി. സ്‌ഫോടന ശബ്ദം കിലോമീറ്ററുകളോളം ദൂരെ കേട്ടതായും സമീപത്തെ വീടുകൾ കുലുങ്ങിയതായും നാട്ടുകാർ പറഞ്ഞു.

Read Also: മഹാരാഷ്ട്രയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

അഗ്നിശമന സേന, പൊലീസ്, മുനിസിപ്പൽ കോർപ്പറേഷൻ, മെഡിക്കൽ, എൻഡിആർഎഫ് എന്നിവയുടെ ടീമുകൾ രക്ഷാപ്രവർത്തനം നടത്താൻ ഉടൻ സ്ഥലത്തെത്തി. വീട്ടിൽ 19 വരെ ആളുകൾ ഉണ്ടായിരുന്നു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News