ഗുജറാത്തിലെ സൂറത്തിലുള്ള സച്ചിന്‍ പാലി ഗ്രാമത്തില്‍ ആറുനില കെട്ടിടം നിലംപതിച്ച് 15 പേര്‍ക്ക് പരിക്ക്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയതായി സംശയമുണ്ട്. പൊലീസും ഫയര്‍ഫോസും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വമ്പന്‍ കോണ്‍ക്രീറ്റുകള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കെട്ടിടം പഴകിയ നിലയിലായിരുന്നെന്നാണ് വിവരം. കനത്ത മഴയെ തുടര്‍ന്ന് നിലംപതിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here