ഇടുക്കിയില്‍ വാഹനാപകടം; ആറു വയസുകാരി മരിച്ചു

ഇടുക്കി പുറ്റടി ചേറ്റുകുഴിയില്‍ നടന്ന വാഹനാപകടത്തില്‍ ആറു വയസുകാരി മരിച്ചു. കെഎസ്ആര്‍ടി ബസും ടവേരയുമാണ് കൂട്ടി ഇടിച്ചത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്നു ടവേരയില്‍ സഞ്ചരിച്ചവര്‍. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ALSO READ:  അച്ഛനെ കൊല്ലാന്‍ ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കി 16കാരന്‍; സംഭവം യുപിയില്‍

അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസ്സിലേക്ക് ഇടിച്ചു കയറിയത്. വീട്ടിലേക്ക് എത്തുവാന്‍ മൂന്നു കിലോമീറ്റര്‍ മാത്രം ശേഷിക്കുകയായിരുന്നു അപകടം.  ജോസഫ് വര്‍ക്കിയുടെ മകന്‍ എബിയുടെ കുട്ടിയാണ് മരിച്ച ആമി. എബിയുടെ ഭാര്യ അമലു , അമ്മ മോളി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ:  ബിജെപിയില്‍ നിന്നും രാജി; പിന്നാലെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വീരപ്പന്റെ മകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News