‘മാലിന്യ കൂമ്പാരത്തിനടുത്ത് ആറുവയസുകാരന്റെ ജീർണിച്ച മൃതദേഹം, ശരീരത്തിൽ നായയുടെ കടിയേറ്റ പാട്’, മരണകാരണം സ്ഥിരീകരിക്കാനാവാതെ പൊലീസ്; സംഭവം ഹൈദരാബാദിൽ

ഹൈദരാബാദിൽ മാലിന്യ കൂമ്പാരത്തിനടുത്ത് ആറുവയസുകാരൻ്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ നായയുടെ കടിയേറ്റ പാടുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മരണകാരണം തെരുവുനായ്ക്കളുടെ അക്രമണമാണോ എന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരണം എന്നും പൊലീസ് വ്യക്തമാക്കുന്നു.

ALSO READ: മോഹൻലാൽ ആരാധകരെ നിരാശരാക്കി ആ വാർത്ത, ‘ജോഷിയുടെ റമ്പാൻ ഉപേക്ഷിക്കുന്നു’, കാരണം തിരക്കഥയോ? വാർത്ത സത്യമോ?

മൃതദേഹം ലഭിച്ച മാലിന്യ കൂമ്പാരത്തിനടുത്ത് തന്നെയാണ് കുട്ടി അച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ദിവസേന നായ്ക്കുട്ടികൾക്കൊപ്പം ഈ കുട്ടി കളിക്കാറുണ്ടെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ കഴിഞ്ഞദിവസം നായ്ക്കൾക്കൊപ്പം കളിക്കാൻ പോയ കുട്ടി പിന്നീട് തിരിച്ചു വരാതാവുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ALSO READ: ‘ഒരു ദുഷ്ട ശക്തിക്കും ജനങ്ങളുടെ കൂട്ടായ്‌മയെ തോൽപ്പിക്കാൻ കഴിയില്ല, ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയം’: അഖിലേഷ് യാദവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk