ആക്രമണത്തിന് അറുതിവരുത്താതെ ഇസ്രയേൽ; ലെബനാനിലെ ബെക്കാ താഴ്‌വരയിൽ 60 പേർ മരിച്ചു

israel attack-lebanon

ലെബനാനിലെ ബെക്കാ താഴ്‌വരയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ബാൽബെക്ക് മേഖലയിലെ 16 പ്രദേശങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നുണ്ട്. 58 പേർക്ക് പരിക്കേറ്റു.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ഈ താഴ്‌വര. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിസ്ബുള്ള അംഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആയുധങ്ങൾ എന്നിവ ലക്ഷ്യമാക്കി കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ ലെബനാനിലുടനീളം ആയിരക്കണക്കിന് വ്യോമാക്രമണങ്ങൾ ഇസ്രായേൽ നടത്തിയിട്ടുണ്ട്.

Read Also: പലസ്തീൻ അഭയാർഥികൾക്കുള്ള യുഎൻ ദുരിതാശ്വാസ ഏജൻസിയെ നിരോധിച്ച് ഇസ്രയേൽ; ഗാസയിലെ ദുരിതം പതിന്മടങ്ങാകും

കഴിഞ്ഞ മാസം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ ശക്തമാക്കിയതിന് ശേഷം ഈ പ്രദേശത്തെ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് ബാൽബെക്ക് ഗവർണർ ബാച്ചി ഖോദ്ർ പറഞ്ഞു. ആ പ്രദേശത്തെ പെട്ടെന്ന് ഒരു തീ വലയം ചുറ്റിയതുപോലെയായിരുന്നു ആക്രമണമെന്ന് സിവിൽ ഡിഫൻസ് പ്രതിനിധികൾ പറഞ്ഞു. രാത്രിയായിരുന്നു ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News