കൂട്ടക്കുരുതിയില്‍ ഒരു മണിക്കൂറിനുള്ളില്‍ പൊലിഞ്ഞത് 600ഓളം ജീവനുകള്‍; ബുര്‍ക്കിനോ ഫാസോയില്‍ നരനായിട്ട്

ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ ബര്‍സാലോഗോയില്‍ അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരവാദികള്‍ അറുന്നൂറോളം പേരെ കൊലപ്പെടുത്തി. ഓഗസ്റ്റ് 24നാണ് സംഭവം. സ്ത്രീകളും കുട്ടികളുമാണ് ഇരകളില്‍ ഏറെയും. ഇവരെ വെടിവെച്ച് കൊല്ലുകയായിരുന്നു.

ALSO READ:  ‘പൂനെയിലെ അന്നാ സെബാസ്റ്റ്യന്‍റെ മരണം വല്ലാത്ത നൊമ്പരമുണ്ടാക്കി’; മുഖ്യമന്ത്രി

അയല്‍രാജ്യമായ മാലിയില്‍ നിന്നും ഇസ്ലാമിക്ക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ ബന്ധമുള്ള ചില വിമതര്‍ ഉണ്ടാക്കുന്ന കലാപങ്ങളില്‍ 2015ല്‍ പൊറുതിമുട്ടിയിരിക്കുകയാണ് ബുര്‍ക്കിനോ ഫാസോ. മാലി ആസ്ഥാനമായുള്ള അല്‍ഖ്വയ്ദ, ജമാത്ത് നുസ്രത്ത് അല്‍ ഇസ്ലാം വാല്‍ മുസ്ലിമിന്‍ അംഗങ്ങള്‍ ഇരുചക്രവാഹനങ്ങളിലെത്തിയാണ് ആക്രമണം നടത്തിയത്. യുഎന്‍ കണക്കില്‍ 200 പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സിഎന്‍എന്‍ ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇത് അറുന്നൂറാണ്.

ALSO READ: ‘ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം..!’ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇ വിയും

സൈന്യം മുമ്പ് തന്നെ ജനങ്ങളോട് സുരക്ഷയ്ക്കായി കിടങ്ങുകള്‍ കുഴിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കിടങ്ങുകളില്‍ കടന്നാണ് വെടിവെയ്പ്പ് നടത്തിയത്. എല്ലായിടത്തും ചിതറിക്കിടന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മൂന്നു ദിവസങ്ങളാണ് വേണ്ടിവന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. സൈന്യത്തെ പിന്തുണച്ചനെതിരെയാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration