ക്രമസമാധാനം മുതൽ ഗതാഗതം വരെ ഇവരുടെ കയ്യിൽ; സജ്ജമായി 6000 വരുന്ന വിദ്യാർത്ഥി സേന

spc kerala kalolsavam

63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴുതടച്ച സുരക്ഷയും സന്നദ്ധ സേവനത്തിനുമായി 6000 പേരടങ്ങുന്ന വിദ്യാർത്ഥി സേന സജ്ജമായി. എസ്പിസി, എൻഎസ്എസ്, എൻസിസി, ജെആർസി, സ്കൗട്ട് & ഗൈഡ്, സോഷ്യൽ സർവീസ് സ്കീം എന്നിവയിൽ നിന്നുള്ള 1200 പേരടങ്ങുന്ന ടീമാണ് ഓരോ ദിവസവും കലോത്സവ വേദികളിൽ എത്തുന്നത്. ക്രമ സമാധാനം, വേദികളുടെ ചുമതല, കലവറയിലെ സേവനം, ഗ്രീൻ പ്രോട്ടോകോൾ, ട്രാൻസ്‌പോർടേഷൻ, പബ്ലിസിറ്റി, ട്രോഫികളുടെ സജ്ജീകരണം, തുടങ്ങി എല്ലാ മേഖലയിലും വിദ്യാർത്ഥി സേനയുടെ സേവനം ഉണ്ടാകും.

എല്ലാ വേദികളിലും വിദ്യാർത്ഥികൾക്ക് വേണ്ടി നിർദേശങ്ങളും സഹായങ്ങളും നൽകാൻ അധ്യാപകരും ഡ്യൂട്ടിയിൽ ഉണ്ടാകും. ഓരോ വേദിയും അതാത് സന്നദ്ധ സംഘടനകളുടെ ജില്ലാ കോർഡിനേറ്റർമാരുടെ നിയന്ത്രണത്തിലായിരിക്കും. എസ്എം. വി സ്കൂൾ കേന്ദ്രീകരിച്ചു വാർ റൂമും തുറന്നിട്ടുണ്ട്.

ALSO READ; കൈറ്റിലൂടെ ഹൈടെക്കായി കലോത്സവം; രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്‍റിഗും വരെ ഡിജിറ്റൽ

തിരഞ്ഞെടുത്ത വോളന്റിയർമാർക്കുള്ള പരിശീലനം എസ്എം വി സ്കൂളിൽ വച്ചു നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉൽഘാടനം നിർവഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ,
ക്രമ സമാധാന കമ്മിറ്റി ചെയർമാൻ പാളയം രാജൻ, വൈസ് ചെയർമാൻ കൃഷ്ണകുമാർ, പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പ്രധിനിധി ഡോ. പ്രദീപ്‌ സിഎസ്, ലോ ആൻഡ് ഓർഡർ കമ്മിറ്റി കൺവീനർ സുനിൽകുമാർ ആർഎസ്, ജോയിന്റ് കൺവീനർ സബീർ ആർ ആർ. വോളന്റീയർ കോർഡിനേറ്റർ അൻവർ കെ.എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here