2023 ജൂലൈ ഒന്നുമുതൽ 2024 ജനുവരി 31വരെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് കേന്ദ്ര സർക്കാർ പിഴ ഈടാക്കി. 601.97 കോടി രൂപയാണ് പിരിച്ചെടുത്തത് എന്നാണ് കണക്കുകൾ.
ഇപ്പോഴും ആധാറുമായി ബന്ധിപ്പിക്കാനായി 11.48 കോടി പാൻ കാർഡുകൾ ഉണ്ട്. ഈ വിവരം ലോക്‌സഭയെ അറിയിച്ചത് കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയാണ്. ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2023 ജൂൺ 30 ആയിരുന്നു. 1000 രൂപയായിരുന്നു കാലതാമസം വരുത്തിയവർക്കുള്ള പിഴ.
ALSO READ: ലഖ്‌നൗ ജയിലിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ആശങ്കയിൽ; 63 പേർക്ക് എച്ച്‌ഐവി പോസിറ്റീവ്
ആധാർ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നികുതിദായകരുടെ പാൻ 2023 ജൂലായ് 1 മുതൽ പ്രവർത്തനരഹിതമാകുമെന്നും അത്തരം പാൻ പണം തിരികെ നൽകില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ടിഡിഎസും ടിസിഎസും ഉയർന്ന നിരക്കിൽ കുറയ്ക്കാനും ശേഖരിക്കാനും സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here