വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന്‍ പിടിയില്‍

കൊല്ലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 61കാരന്‍ പിടിയില്‍. കിളിക്കൊല്ലൂരിലാണ് സംഭവം നടന്നത്. ചാത്തിനാംകുളം സ്വദേശി വിജയനാണ് പൊലീസിന്റെ പിടിയിലായത്.

also read- രാഖി കെട്ടാന്‍ സഹോദരന്‍ വേണമെന്ന് മകള്‍; ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് ദമ്പതികള്‍; അറസ്റ്റ്

നാല് മാസം മുന്‍പാണ് സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറയരുതെന്ന് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

also read- മഹാത്മാവിൻ്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ ജയ് ഭീം ആഘോഷിക്കുമോ? വിമർശനവുമായി പ്രകാശ് രാജ്

എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ആരോപണം നിഷേധിച്ചു. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തിയാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News