ബലാത്സംഗക്കേസില്‍ പ്രതിയായിരിക്കെ സിദ്ദിഖിന്‍റെ 62-ാം പിറന്നാള്‍ ആഘോഷിച്ച് കുടുംബം; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

siddique birthday

ബലാത്സംഗക്കേസിൽ പ്രതിയായിരിക്കെ 62-ാം പിറന്നാള്‍ ആഘോഷിച്ച് സിദ്ദിഖും കുടുംബവും. സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. അതേസമയം സിദ്ദിഖിന് മകൻ ഷഹീൻ സിദ്ദിഖും പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. തന്റെ കുഞ്ഞിന് സിദ്ദിഖ് നൂലുകെട്ടുന്ന ചിത്രം പങ്കുവച്ചാണ് ഷഹീൻ ആശംസകൾ പങ്കുവെച്ചത്. വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ’ എന്നെ അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

Also Read; ദുരിതാശ്വാസ സാമഗ്രികളുമായിയെത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; സംഭവം ബിഹാറിലെ വെള്ളപ്പൊക്ക സ്ഥലത്ത്

സിദ്ദിഖിന്റെ 62ാം പിറന്നാളായിരുന്നു ഇന്ന്. മികച്ച സ്വഭാവ നടൻ, അവതാരകൻ എന്നീ നിലകളിൽ നിരവധി ആരാധകരുള്ള നടൻ കൂടിയാണ് സിദ്ദിഖ്. എന്നാൽ സിദ്ദിഖ് ഇപ്പോൾ ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനാണ്.

Also Read; രാജ്യത്തെ നടുക്കിയ മയക്കുമരുന്ന് വേട്ട; ദില്ലിയിൽ നിന്നും പിടികൂടിയത് 560 കിലോ കൊക്കെയിൻ

നടിയുടെ പീഡന പരാതിയിൽ കഴിഞ്ഞ ദിവസമായിരുന്നു സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഒളിവിലായിരുന്നു. ഇപ്പോൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനങ്ങളും ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News