63ാംമത് സ്കൂൾ കലോത്സവത്തിന്‍റെ കലവറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ വൈകീട്ട് കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ സംഭരിക്കും. മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറ പ്രവർത്തനമാരംഭിക്കും.
Also read: തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി: മന്ത്രി വിഎൻ വാസവൻ
സ്കൂൾ കലോത്സവത്തിൽ കുട്ടികളുടെ കലാ പ്രകടനം പോലെ പ്രാധാന്യമാണ് കലവറയ്ക്കും ഉള്ളത്. അതുകൊണ്ട് തന്നെ മികച്ച രീതിയിൽ ഭക്ഷണശാല സജ്ജമാക്കുന്നതിന്‍റെ തിരക്കിലാണ് 63ാംമത് സ്കൂൾ കലോത്സവത്തിന്‍റെ ഫുഡ് കമ്മിറ്റിയുള്ളത്. മന്ത്രി വി ശിവൻകുട്ടി നേരിട്ട് എത്തി ഒരുക്കങ്ങൾ വിലയിരുത്തി.
Also read: ടൂറിസം വകുപ്പ് ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
നാളെ വൈകീട്ട് കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ എത്തിക്കും. മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറ പ്രവർത്തനമാരംഭിക്കുമെന്ന് ഫുഡ് കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം എൽ എ വ്യക്തമാക്കി. മൂന്നാം തീയതി വൈകീട്ടോടെ ഭക്ഷണശാലയിൽ ഭക്ഷണ വിതരണം ആരംഭിക്കും. പുത്തരിക്കണ്ടം മൈതാനത്തെ പാർക്കിംഗ് പ്രതിസന്ധിയിൽ ബദൽ സംവിധാനം ഒരുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here