വാളയാറില്‍ ബസില്‍ കടത്തുകയായിരുന്ന 64.5 ലക്ഷം പിടികൂടി

വാളയാറില്‍ രേഖകളില്ലാതെ ബസില്‍ കടത്തുകയായിരുന്ന 64.5 ലക്ഷം പിടികൂടി. ഹൈദരാബാദ് സ്വദേശിയാണ് വാളയാറില്‍ പിടിയിലായത്. എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് രാമശേഖര്‍ റെഡ്ഡി (38) എന്നയാള്‍ പിടിയിലായത്.

ALSO READ:പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു; ആദ്യത്തെ കേസ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍

അതേസമയം പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്ഐആര്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് രാവിലെ 12:20നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ALSO READ:വെള്ളാപ്പള്ളിയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തു: സിപിഐഎം

അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തിയാണ് എഫ്ഐആര്‍. പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐആര്‍ തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News