തുടരെയുണ്ടായ ആരോഗ്യപ്രശ്നങ്ങൾ; 14-കാരന്റെ വയറിനുള്ളിൽനിന്ന് പുറത്തെടുത്തത് ബാറ്ററികള്‍, റേസര്‍ ബ്ലേഡുകള്‍, ചങ്ങല, സ്‌ക്രൂ തുടങ്ങി 65 വസ്തുക്കള്‍, കുട്ടിക്ക് ദാരുണാന്ത്യം

14-കാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 65 വസ്തുക്കള്‍. ബാറ്ററികള്‍, റേസര്‍ ബ്ലേഡുകള്‍, ചങ്ങല, സ്‌ക്രൂ എന്നിങ്ങനെയുള്ള വസ്തുക്കളാണ് കുട്ടിയുടെ വയറ്റിലുണ്ടായിരുന്നത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇവ നീക്കം ചെയ്തത്. പക്ഷെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Also Read; ഡ്രൈവർ വളവ് കണ്ടില്ല; ഛത്തീസ്ഗഡിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അമ്മയും കുട്ടിയുമുൾപ്പെടെ എട്ട് പേർക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് സ്വദേശിയായ ആദിത്യ ശര്‍മ്മ എന്ന 14-കാരനാണ് ഈ ദാരുണാന്ത്യമുണ്ടായത്. ഡല്‍ഹിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി ആശുപത്രികളില്‍ ചികിൽസിച്ച ശേഷമാണ് ആദിത്യയുടെ മാതാപിതാക്കള്‍ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ എത്തുന്നത്.

കുടലിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. വയറിനുള്ളിൽ നിന്ന് ലഭിച്ച വസ്തുക്കള്‍ കുട്ടി സ്വയം വിഴുങ്ങിയതാകാം എന്നാണ് അനുമാനിക്കുന്നത്. ഹാഥ്‌റസിലെ മെഡിക്കല്‍ റെപ്രസന്ററ്റീവാണ് ആദിത്യ ശര്‍മ്മയുടെ പിതാവ് സഞ്ചേത് ശര്‍മ്മ.

Also Read; പൂനെയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് 35 കാരൻ മരിച്ചു

ഒക്ടോബര്‍ 13-നാണ് മകന് ശ്വാസം മുട്ടല്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ആരംഭിച്ചതെന്ന് പിതാവ് പറഞ്ഞു. തുടര്‍ന്ന് ആഗ്ര, ജയ്പുര്‍, അലിഗഢ്, നോയ്ഡ, ഡല്‍ഹി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ കുട്ടിയെ കാണിച്ചിരുന്നുവെന്നും കുട്ടിയുടെ ഉള്ളില്‍ നിന്ന് ചില വസ്തുക്കള്‍ ഇവിടങ്ങളില്‍നിന്ന് പുറത്തെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News