പത്ത് ആനകള്‍ ചെരിഞ്ഞ ബാന്ദവ്ഗഡ് കടുവ സങ്കേതത്തില്‍ കാട്ടാന ആക്രമണത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ബാന്ദവ്ഗഡ് കടുവ സങ്കേതത്തിലെ ബഫര്‍ സോണില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടു. ഈയൊരാഴ്ചയ്ക്കുള്ളില്‍ മൂന്നാം ദിവസങ്ങളിലായി ഇവിടുത്തെ പത്തു ആനകളെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. രാംരത്തന്‍യാദവ് എന്നയാളാണ് മരിച്ചത്. പുലര്‍ച്ചെ മലമൂത്രവിസര്‍ജനത്തിനായി പോയപ്പോഴാണ് ആനകള്‍ ചവിട്ടി കൊന്നത്.

ALSO READ: കേരളവും തമിഴ്നാടും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്തിയത് പുരോഗമന ചിന്ത കാരണം: ഉദയനിധി സ്റ്റാലിൻ

മധ്യപ്രദേശിലെ ദേവരാ ഗ്രാമത്തിലാണ് സംഭവം. ഇവിടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നാലു കാട്ടാനകളെയും ബുധനാഴ്ച രണ്ട് കാട്ടാനകളെയുമാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ALSO READ: സെമിത്തേരികളില്‍ ഒഴിവില്ല, ദഹിപ്പിച്ചാല്‍ പരിസ്ഥിതി പ്രശ്‌നവും; സംസ്‌കാരത്തിന് ന്യൂജെന്‍ മാര്‍ഗവുമായി സ്വിറ്റ്‌സര്‍ലാന്‍ഡ്, പങ്കുവെച്ച് മുരളി തുമ്മാരുകുടി

13 അംഗ കാട്ടാനകൂട്ടത്തില്‍ ഇപ്പോള്‍ മൂന്നെണ്ണം മാത്രമാണ് ശേഷിക്കുന്നത്. ഇവയാണോ രാംരത്തനെ ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News