ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ ആള്‍ ചിതയിലെരിയുന്നതിനു തൊട്ട്മുന്‍പ് ജീവിതത്തിലേക്ക് അദ്ഭുതകരമായി എത്തപ്പെട്ട കഥയാണ് മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. റോഡിലെ ഹമ്പാണ് യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 16 നാണ് കോലാപൂരിൽ ഈ സംഭവം നടന്നത്. പാണ്ഡുരംഗ് ഉള്‍പെ എന്ന 65 കാരനെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് കോലാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിൽസയ്ക്കിടെ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ ഇദ്ദേഹത്തിൻ്റെ മൃതദേഹവുമായി ആംബുലൻസ് വീട്ടിലേക്ക് പോകുന്നതിനിടെ റോഡിലെ ഹമ്പിൽ വാഹനം കയറിയിറങ്ങി.
ALSO READ: ‘പെരിയക്കേസ് വിധി; സിപിഐഎം ഗൂഢാലോചന നടത്തി നടപ്പിലാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞു’: ടി പി രാമകൃഷ്ണൻ
ഇതോടെ ഉൾപെ ശ്വസിക്കുന്നതായും അദ്ദേഹത്തിൻ്റെ വിരലുകൾ ചലിക്കുന്നതായും കൂടെയുള്ള ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഡ്രൈവറോട് ആംബുലന്‍സ് ആശുപത്രിയിലേക്ക് തിരിച്ചുവിടാന്‍ ഭാര്യ ആവശ്യപ്പെടുകയായിരുന്നു. ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ ഉള്‍പെക്ക് വിദഗ്ധ ചികിത്സ നല്‍കി.
ആന്‍ജിയോപ്ലാസ്റ്റിക്കും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനും ശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് ഉള്‍പെ. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂവെന്ന് ഹൃദ്രോഗ വിദഗ്ധന്‍ ഡോ.സ്‌നേഹദീപ് പാട്ടീല്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here