അഗ്നിരക്ഷാദൗത്യങ്ങള്‍ക്ക് കരുത്തേകാന്‍ ആധുനിക സന്നാഹങ്ങള്‍; 66 പുതിയ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

കേരളത്തിലെ അഗ്നിരക്ഷാദൗത്യങ്ങള്‍ക്ക് കരുത്തേകാന്‍ 66 പുതിയ വാഹനങ്ങള്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളടങ്ങിയ 6 ഡി.സി.പി (ഡ്രൈ കെമിക്കല്‍ പൗഡര്‍) ടെന്‍ഡറുകള്‍, 3 ട്രൂപ്പ് ക്യാരിയറുകള്‍, 35 ഫസ്റ്റ് റെസ്പോണ്‍സ് വാഹനങ്ങള്‍, 12 ഫയര്‍ ടെന്‍ഡറുകള്‍, 10 സ്‌ക്യൂബ വാനുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ വാഹനവ്യൂഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഓയില്‍ റിഫൈനറി, ഇ-വാഹനം, പെട്രോള്‍ മുതലായവയുമായി ബന്ധപ്പെട്ട തീപിടിത്തവും മറ്റും ഫലപ്രദമായി നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വാഹനമാണ് ഡി.സി.പി ടെന്‍ഡര്‍. അഗ്നി രക്ഷാസേനയുടെ പ്രധാന വാഹനമായ ഫയര്‍ ടെന്‍ഡറില്‍ വെള്ളമുപയോഗിച്ച് നിയന്ത്രിച്ച് അണയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നു. അഗ്നിരക്ഷാദൗത്യത്തിന് ആദ്യമെത്തിക്കുന്ന ഫയര്‍ റെസ്പോണ്‍സ് വാഹനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആധുനിക ഉപകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാലു ചക്രങ്ങളിലും ഡ്രൈവ് ഉള്ള ട്രൂപ്പ് ക്യാരിയര്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവിടങ്ങളിലെ ദുഷ്‌കരമായ റോഡുകളിലൂടെ സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തകരെ അപകടസ്ഥലങ്ങളിലെത്തിക്കുന്നതിനും സഹായിക്കും. ഡിങ്കി, ഔട്ട്ബോര്‍ഡ് എന്‍ജിന്‍ എന്നിവ സഹിതമുള്ള വാന്‍ സ്‌ക്യൂബ ടീം അംഗങ്ങള്‍ക്ക് എത്തിച്ചേരുന്നതിനുള്ള വാഹനമാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് ആളുകളെ രക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News