വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ചു; 66 കാരന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് ആണ് സംഭവം. എന്‍.ആര്‍. സിറ്റി സ്വദേശി സുരേഷ് (66) ആണ് അറസ്റ്റിലായത്.

രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയ 52കാരിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്കായി അന്വേഷണം നടത്തി വരികയുമായിരുന്നു. കോട്ടയം പുതുപ്പള്ളി ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News