വ്യത്യസ്ത കാഴ്ചകളും വൈവിധ്യമാർന്ന ജീവിത പരിസരങ്ങളും കാണികൾക്ക് പങ്കുവെക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിക്കുക 67 ചിത്രങ്ങൾ. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ഫെമിനിച്ചി ഫാത്തിമ, ദ അദർ സൈഡ് എന്നീ മലയാള ചിത്രങ്ങളും എൽബോ എന്ന ജർമൻ ചിത്രവും മേളയിൽ ഇന്ന് പ്രദർശിപ്പിക്കും.
കൂടാതെ, വിവിധ വിഭാഗങ്ങളിലായി പ്രേക്ഷക പ്രീതി നേടിയ സിനിമകളും മേളയിൽ ഇന്ന് പ്രദർശിപ്പിക്കും. വേൾഡ് സിനിമാ വിഭാഗത്തിൽ 28 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.
‘സ്പീരിറ്റ് ഓഫ് സിനിമാ വിഭാഗത്തിൽ പായൽ കപാടിയയുടെ ഓർ വീ ഇമാജിൻ ആസ് എ ലൈറ്റ് ഇന്ന് പ്രദർശനത്തിനെത്തും. ഒപ്പം സംവിധായിക പായൽ കപാടിയുടെ സംവാദ പരിപാടിയും നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here